സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

Update: 2025-03-15 13:30 GMT
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. ഉയർന്ന താപനില മുന്നറിയിപ്പുള്ളതിനാൽ കൊല്ലം, പത്തനംതിട്ട, പാലക്കാട്, തൃശൂർ, ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണത്തേക്കാൾ കൂടുതൽ താപനില ഉയരാൻ സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായും കാരണം ജില്ലകളിലെ മലയോര മേഖലകളിലും ജോലികളിൽ ഏർപ്പെടുന്നവരും, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികളും,ജാഗ്രത പാലിക്കണമെന്നും, പകൽ സമയത്ത് പുറത്തേക്കുറങ്ങുമ്പോൾ തൊപ്പി, സൺഗ്ലാസ്, എന്നിവ ഉപയോഗിക്കണമെന്നും കലാവസ്ഥ വകുപ്പ് അറിയിച്ചു.

Similar News