മുനമ്പത്ത് ഭൂനികുതി സ്വീകരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി
അന്തിമ വിധിക്ക് വിധേയമായി റവന്യൂ വകുപ്പിന് കരം സ്വീകരിക്കാം
കൊച്ചി: മുനമ്പത്ത് ഭൂനികുതി സ്വീകരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. താല്‍ക്കാലിക അടിസ്ഥാനത്തില്‍ സ്വീകരിക്കാനാണ് അനുമതി. അന്തിമ വിധിക്ക് വിധേയമായി റവന്യൂ വകുപ്പിന് കരം സ്വീകരിക്കാം. ശാശ്വത പരിഹാരത്തിന് നിയമ പോരാട്ടം തുടരുമെന്നും സമരം തുടരുന്നത് കോര്‍ കമ്മിറ്റിയിലെ കൂടിയാലോചനകള്‍ക്കു ശേഷമെന്നും മുനമ്പം സമര സമിതി അറിയിച്ചു.മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. ഇതിനെതിരേ ഡിവിഷന്‍ ബെഞ്ചിനെ ഹരജിക്കാര്‍ സമീപിച്ചതിനെ തുടര്‍ന്ന് ആധാരപ്രകാരം ഭൂമി ഫറോക്ക് കോളജിനുള്ള ദാനമായിരുന്നുവെന്നും തിരിച്ചെടുക്കാനുള്ള വ്യവസ്ഥ ഉണ്ടായിരിക്കെ ഭൂമി വഖഫ് അല്ലാതായി മാറിയെന്നുമാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.