രണ്ടര വര്‍ഷത്തിനുള്ളില്‍ 1,25,000 ജൂതന്‍മാര്‍ ഇസ്രായേല്‍ വിട്ടുപോയെന്ന് വിദഗ്ദ സമിതി
തെല്‍അവീവ്: 2022 മുതല്‍ 2024 ആഗസ്റ്റ് വരെ 1,25,000 ജൂതന്‍മാര്‍ ഇസ്രായേല്‍ വിട്ടുപോയെന്ന് വിദഗ്ദ സമിതി റിപോര്‍ട്ട്. ഇസ്രായേലി നെസെറ്റിന്റെ കുടിയേറ്റ കമ്മിറ്റിയാണ് റിപോര്‍ട്ട് നല്‍കിയത്. സുപ്രിംകോടതി ജഡ്ജിയുടെ അധികാരം എടുത്തുകളയാനുള്ള സര്‍ക്കാരിന്റെ നീക്കം, ഗസയിലെ അധിനിവേശം, റഷ്യ-യുക്രൈന്‍ യുദ്ധം എന്നിവയാണ് കാരണങ്ങളെന്ന് റിപോര്‍ട്ട് പറയുന്നു. ഇത്രയും ചെറിയ കാലയളവില്‍ ഇത്രയും അധികം പേര്‍ നാടുവിട്ടുപോവുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി. '' ഇത് വിദേശത്തേക്കുള്ള കുടിയേറ്റമല്ല, മറിച്ച് ജൂതന്‍മാര്‍ സുനാമി പോലെ പോവുന്നതാണ്.''-കമ്മിറ്റി ചെയര്‍മാന്‍ ഗിലാദ് കാരീവ് പറഞ്ഞു. ഇനിയും ജൂതന്‍മാര്‍ പോവുന്നത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് ശുപാര്‍ശ.