യുഎസ് വിദേശനയം മൂലം ലബ്‌നാനില്‍ ആഭ്യന്തര യുദ്ധത്തിന് സാധ്യതയെന്ന് ഹിസ്ബുല്ല
ബെയ്‌റൂത്ത്: യുഎസിന്റെ വിദേശനയം മൂലം ലബ്‌നാനില്‍ ആഭ്യന്തരയുദ്ധത്തിന് സാധ്യതയുണ്ടെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ശെയ്ഖ് നഈം ഖാസിമിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് ഹജ്ജ് ഹുസൈന്‍ അല്‍ ഖലീല്‍. ലബ്‌നാനിലെ പ്രതിരോധ പ്രസ്ഥാനങ്ങളെ നിരായുധീകരിച്ച് ലബ്‌നാനെ ഇസ്രായേലിന്റെ കോളനിയാക്കാനാണ് ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ലബ്‌നാന്‍ സൈന്യത്തെ സ്വന്തം ജനങ്ങളെ ആക്രമിക്കാന്‍ നിര്‍ബന്ധിക്കും. ആ സാഹചര്യത്തില്‍ ജനങ്ങള്‍ പ്രതിരോധത്തിന് തയ്യാറെടുകുന്നത് ആഭ്യന്തര യുദ്ധത്തിന് കാരണമാവും. അതിനാല്‍, യുഎസ് മുന്നോട്ടുവയ്ക്കുന്ന മരണക്കെണികള്‍ ലബ്‌നാന്‍ അധികൃതര്‍ പെടരുതെന്നും ഹജ്ജ് ഹുസൈന്‍ അല്‍ ഖലീല്‍ അഭ്യര്‍ത്ഥിച്ചു.