സാഹചര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും: ഹിസ്ബുല്ല

Update: 2025-06-20 01:39 GMT

ബെയ്‌റൂത്ത്: ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സാഹചര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ശെയ്ഖ് നഈം ഖാസിം. ഈ സാഹചര്യത്തില്‍ നിഷ്പക്ഷത പാലിക്കാന്‍ ഹിസ്ബുല്ലക്ക് കഴിയില്ല. അക്രമികളെ നേരിടാന്‍ സാഹചര്യത്തിന് അനുസൃതമായി പ്രവര്‍ത്തിക്കും. 1948ന് ശേഷം ഇസ്രായേല്‍ വലിയ നാശം നേരിടുകയാണ്. അതിനാലാണ് യുഎസിനെ സഹായത്തിന് വിളിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഇറാന്റെ ശേഷി ഇസ്രായേല്‍ ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് ഐആര്‍ജിസി മുന്‍ മേധാവി മോഹ്‌സെന്‍ റെസ പറഞ്ഞു. ഇറാന്‍ സൈന്യമോ നേവിയോ ഇതുവരെ രംഗത്ത് എത്തിയിട്ടില്ല. ഇറാന്റെ പ്രാദേശിക സഖ്യകക്ഷികള്‍ യുദ്ധത്തില്‍ ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നുണ്ട്. അവരോട് സഹായം ആവശ്യമില്ലെന്നാണ് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.