ഇസ്രായേലില്‍ രണ്ട് റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുല്ല

Update: 2026-03-06 15:47 GMT

വടക്കന്‍ ഇസ്രായേലില്‍ രണ്ട് റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ലബാനനിലുടനീളമുള്ള ഇസ്രായേലി ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് റോക്കറ്റ് ആക്രമണം. വരും ദിവസങ്ങളില്‍ ആക്രമണം കടുപ്പിക്കുമെന്നും ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കി. വടക്കന്‍ ഇസ്രായേലിലെ രണ്ട് സ്ഥലങ്ങളില്‍ റോക്കറ്റുകള്‍ തൊടുത്തതായി ഹിസ്ബുള്ള അവകാശപ്പെട്ടു.

തങ്ങളുടെ പോരാളികള്‍ ഇന്ന് മാല്‍ക്കിയയെയും റാമോട്ട് നഫ്താലിയെയും റോക്കറ്റ് ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതായി ഹിസ്ബുല്ല വ്യക്തമാക്കി.

ആദ്യ ആക്രമണം മാല്‍ക്കിയയെ പ്രാദേശിക സമയം രാവിലെ 9:00 മണിയോടെ ആക്രമിച്ചതായും രണ്ടാമത്തെ ആക്രമണം പ്രാദേശിക സമയം ഉച്ചയ്ക്ക് 2:00 മണിയോടെ റാമോട്ട് നഫ്താലിയെ ലക്ഷ്യമിട്ടതായും ഹിസ്ബുല്ല പറഞ്ഞു.

Tags: