ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഏഴ് റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുല്ല

Update: 2026-03-13 09:10 GMT

ജെറുസലേം: ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഏഴ് റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. ലെബനന്‍ നഗരങ്ങള്‍ക്കും ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍ക്കും നേരെയുള്ള ഇസ്രായേലി ആക്രമണത്തിനുള്ള മറുപടിയാണ് ആക്രമണമെന്ന് ഹിസ്ബുല്ല അറിയിച്ചു.

അതിര്‍ത്തി പട്ടണമായ മര്‍കബയ്ക്ക് എതിര്‍വശത്തുള്ള മാര്‍ജ്, ഖിയാം തടങ്കല്‍ കേന്ദ്രത്തിന് സമീപം, ഖല്ലത്ത് അല്‍-അസഫിര്‍, ഹമ്മാംസ് കുന്ന്, വടക്കന്‍ ഇസ്രായേലിലെ കഫാര്‍ ഗിലാഡി വാസസ്ഥലം എന്നിവിടങ്ങളാണ് ഇസ്രായേല്‍ സൈന്യം ലക്ഷ്യം വച്ചത്.

Tags: