ആയുധം താഴെ വയ്ക്കില്ലെന്ന് ഹിസ്ബുല്ല

Update: 2025-06-30 05:25 GMT

ബെയ്‌റൂത്ത്: ഇസ്രായേല്‍ ലബ്‌നാനില്‍ അധിനിവേശം തുടരുന്നിടത്തോളം കാലം ആയുധം താഴെവയ്ക്കില്ലെന്ന് ഹിസ്ബുല്ല നേതാക്കള്‍. ദേശീയ ഐക്യത്തിന് പകരം യുഎസിന്റെയും ഇസ്രേയേലിന്റെയും വാക്കുകളാണ് ലബ്‌നാനിലെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വിശ്വസിക്കുന്നതെന്ന് ലോയല്‍ട്ടി ടു റെസിസ്റ്റന്‍സ് ബ്ലോക്ക് അംഗം ഹസന്‍ ഇസ്സെദിന്‍ പറഞ്ഞു. ഇസ്രായേലി ആക്രമണത്തില്‍ ഹിസ്ബുല്ല തകര്‍ന്നുവെന്നാണ് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നത്. ആവശ്യമായ തീരുമാനങ്ങള്‍ എടുക്കാനുള്ള ധൈര്യവും ബുദ്ധിയും ഹിസ്ബുല്ലയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സയണിസ്റ്റ് താല്‍പര്യം സംരക്ഷിക്കാന്‍ യുഎസ് കൊണ്ടുവരുന്ന തന്ത്രങ്ങളെ കുറിച്ച് ലബ്‌നാന്‍ ജനതയ്ക്ക് ബോധ്യമുണ്ടെന്ന് മറ്റൊരു എംപിയായ റഈദ് ബെറോ പറഞ്ഞു.