കത്തിയ ട്രക്ക് പെട്രോള്‍ പമ്പില്‍ ഇടിച്ചുകയറുന്നതില്‍ നിന്ന് തടഞ്ഞു (വീഡിയോ)

Update: 2025-08-18 14:23 GMT

റിയാദ്: കത്തിയ ട്രക്ക് പെട്രോള്‍ പമ്പില്‍ ഇടിച്ചുകയറുന്നത് തടഞ്ഞ് സൗദി യുവാവ്. റിയാദിലെ ദവാദ്മിയില്‍ ഏതാനും ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കന്നുകാലികള്‍ക്കുള്ള ഭക്ഷണം കയറ്റിവന്ന ട്രക്കിനാണ് തീപിടിച്ചത്. പെട്രോള്‍ പമ്പിനെ ലക്ഷ്യമാക്കി ട്രക്ക് നീങ്ങിയപ്പോള്‍ അതിനെ നിയന്ത്രിക്കുന്നതില്‍ ഡ്രൈവര്‍ പരാജയപ്പെട്ടു. ഇതുകണ്ട സൗദി പൗരനായ മാഹിര്‍ ഫഹദ് അല്‍ ദല്‍ദാഹി ട്രക്കില്‍ കയറി ലക്ഷ്യം മാറ്റുകയായിരുന്നു. 

പക്ഷേ, രക്ഷാദൗത്യത്തില്‍ മാഹിറിന്റെ മുഖത്തും തലയിലും കൈകാലുകളിലും പൊള്ളലേറ്റു. നിലവില്‍ റിയാദിലെ കിങ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ ചികില്‍സയിലാണ് മാഹിര്‍.