അസമിലെ കുടിയൊഴിപ്പിക്കല്‍:മകനെ പോലിസ് വെടിവച്ചു കൊന്നതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മാതാവ്

Update: 2025-08-13 05:20 GMT

ഗുവാഹത്തി: അസമിലെ ഗോള്‍പാറയില്‍ കുടിയൊഴിപ്പിക്കലിനിടെ മുസ്‌ലിം യുവാവിനെ പോലിസ് വെടിവച്ചു കൊന്നതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മാതാവ്. ജൂലൈ 12ന് കൊല്ലപ്പെട്ട സഖോവര്‍ അലി(19)യുടെ മാതാവാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഗുവാഹത്തി ഹൈക്കോടതി ചീഫ്ജസ്റ്റിസിന് കത്തെഴുതിയത്. പോലിസില്‍ തനിക്ക് വിശ്വാസമില്ലെന്നും സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും സഖോവര്‍ അലിയുടെ മാതാവ് നാച്ചിറാം ബീബി എഴുതിയ കത്ത് പറയുന്നു.

'' പ്രകോപനമൊന്നും കൂടാതെ അനാവശ്യമായാണ് പോലിസ് അമിത ബലപ്രയോഗം നടത്തിയത്. എന്റെ മകന്‍ ഗ്രോസറി കച്ചവടക്കാരനായിരുന്നു. കുടിയൊഴിപ്പിക്കല്‍ കാണാനാണ് അവന്‍ സഹോദരനൊപ്പം അവിടേക്ക് പോയത്. പോലിസില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. സ്വതന്ത്രമായ അന്വേഷണമാണ് വിഷയത്തില്‍ ആവശ്യം.''-കത്ത് പറയുന്നു.