മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങളില്‍ ഒരാള്‍ കൂടി മരിച്ചു

Update: 2025-05-18 12:59 GMT

കൊല്ലം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങളില്‍ ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണനല്ലൂര്‍ ചേരിക്കോണം സ്വദേശി നീതു (17) ആണ് മരിച്ചത്. നീതുവിന്റെ സഹോദരി മീനാക്ഷി (19) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇവരുടെ സഹോദരന്‍ അമ്പാടി (10) ചികിത്സയിലാണ്. അമ്പാടിക്ക് ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ പോയതായിരുന്നു സഹോദരിമാരായ മീനാക്ഷിയും നീതുവും. വെള്ളിയാഴ്ചയായിരുന്നു മീനാക്ഷിയുടെ സംസ്‌കാരം.