മായാബന്ദറില്‍ ഹെലികോപ്റ്റര്‍ കടലില്‍ വീണു

Update: 2026-02-24 07:54 GMT

ന്യൂഡല്‍ഹി: ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപ്‌സമൂഹത്തിലെ മായാബന്ദറിന് സമീപം ഹെലികോപ്റ്റര്‍ കടലില്‍ വീണ് അപകടം. പോര്‍ട്ട് ബ്ലെയറില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്ററാണ് ലാന്‍ഡിംഗിനിടെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ഏഴു പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മായാബന്ദറില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ വീണത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Tags: