രാജ്യതലസ്ഥാനത്ത് കനത്ത മഴ; യമുന നദി ഒഴുകുന്നത് അപകടനിലയ്ക്ക് മുകളില്‍(വിഡിയോ)

Update: 2025-09-02 07:00 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴ. ഡല്‍ഹിയില്‍ വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്. യമുന നദി അപകടനിലയ്ക്ക് മുകളിലായി ഒഴുകുന്നുവെന്നാണ് റിപോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ യമുന നദിയിലെ ജലനിരപ്പ് 205.75 മീറ്ററായി ഉയര്‍ന്ന് അപകടനില കടന്നതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. നദിയിലെ ജലനിരപ്പ് ഉയരുന്നത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.

ഹരിയാനയില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടതാണ് ഡല്‍ഹിയില്‍ വെള്ളപ്പൊക്കത്തിന് കാരണമെന്നും റിപോര്‍ട്ടുകളുണ്ട്. യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍, ഇന്ന് വൈകുന്നേരത്തോടെ ജലനിരപ്പ് 206 മീറ്ററിലെത്തുമെന്നാണ് മുന്നറിയിപ്പ്. യമുന നദിയുടെ തീരത്ത് താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags: