ഭോപ്പാല്‍: മഹാരാഷ്ട്രയിലെ ലാത്തൂരില്‍ കനത്ത മഴയില്‍ ഒഴുകിപ്പോയ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ 40 മണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലിനു ശേഷം കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ, വയലുകളില്‍ നിന്ന് മടങ്ങുന്നതിനിടെ 27 കാരനായ സുദര്‍ശന്‍ കെര്‍ബ ഘോന്‍ഷെട്ടി തിരു നദിയില്‍ മുങ്ങിമരിച്ചു, അതേ ദിവസം തന്നെ ജല്‍കോട്ട് താലൂക്കിലെ ഒരു പാലത്തിന് മുകളിലൂടെ വെള്ളം കുതിച്ചുകയറുന്നതിനിടെ ശക്തമായ ഒഴുക്കില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ച് പേര്‍ ഒഴുകിപ്പോയി. ഇവരില്‍ മൂന്ന് പേരെ പിന്നീട് രക്ഷപ്പെടുത്തി, മറ്റ് രണ്ട് പേരെ കാണാതാവുകയായിരുന്നു.
മാല്‍ഹിപ്പര്‍ഗയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് രാത്രി 8 മണിയോടെ അപകടത്തില്‍പ്പെട്ടത്.അതേസമയം, ഹിമാചലിലെ ഷിംലയില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. കാംഗ്ര ജില്ലയിലും മണ്ണിടിച്ചില്‍ ഉണ്ടായതായാണ് റിപോര്‍ട്ടുകള്‍.