ഡൽഹിയിൽ കനത്ത മഴ;​ വെള്ളക്കെട്ടിലകപ്പെട്ട് 2 മരണം

Update: 2024-08-01 05:36 GMT

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടില്‍ അകപ്പെട്ട് രണ്ടുമരണം. ഡല്‍ഹിയിലെ ഗാസിപൂരിലാണ് സംഭവം. 22 കാരിയായ യുവതിയും ഒരു കുട്ടിയുമാണ് മരിച്ചത്.

മഴയെ തുടര്‍ന്ന് റോഡുകളിലടക്കം വെള്ളം കയറി ഗതാഗതം തടസ്സപ്പെടുകയും ജനജീവിതം ദുസ്സഹമാകുകയും ചെയ്തു. നഗരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യഭ്യാസ മന്ത്രി അതിഷി അവധി പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സിവില്‍ സര്‍വിസ് കോച്ചിങ് കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു.

Tags: