വീണ്ടും പുതിയ ന്യൂനമര്‍ദ്ദം; മഴ കനക്കും

Update: 2025-08-18 06:07 GMT

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു.അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് തീവ്ര ന്യൂനമര്‍ദമായി മാറി നാളെ രാവിലെയോടെ ആന്ധ്രാ ഒഡിഷ തീരത്ത് കരയില്‍ പ്രവേശിച്ചേക്കുമെന്നാണ് വിവരം. വിദര്‍ഭയ്ക്ക് മുകളില്‍ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി സ്ഥിതി ചെയ്യുന്നുണ്ടെന്നെന്നും റിപോര്‍ട്ടുണ്ട്. ഇതോടെ മഴ കനക്കും. ശക്തമായ കാറ്റിനും സാധ്യതയു്.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നദീതീരത്ത് താമസിക്കുന്നവര്‍ നദികള്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കരുതെന്നും മുന്നറിയിപ്പുണ്ട്. അനാവശ്യയാത്രകള്‍ ഒഴിവാക്കമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Tags: