അതിതീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ചു

Update: 2025-08-06 09:51 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ അതിതീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ചു. നിലവില്‍ കണ്ണൂരും കാസര്‍കോഡും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് യെല്ലോ അലേര്‍ട്ടാക്കി. ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് തുടരും. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലെ യെല്ലോ അലേര്‍ട്ട് പിന്‍വലിച്ചു. തീരദേശവാസികള്‍ ജാഗ്രത പാലിക്കാനും മുന്നറിയിപ്പുണ്ട്.

Tags: