മലപ്പുറം: പൊന്നാനിയിൽ ശക്തമായ കടൽക്ഷോഭം. കാപ്പിരിക്കാട്ടെ രണ്ടു പള്ളികൾ കടൽ ക്ഷോപത്തിൽ തകർന്നു. ഒരു പള്ളി പൂർണമായും തകർന്നാണ് റിപോർട്ടുകൾ. എന്നാൽ ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടും അധികൃതർ ആരും ഇവിടേക്ക് എത്തിയില്ലെനും വേണ്ട നടപടികൾ ഉണ്ടായിട്ടില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.
ജില്ലയിൽ കനത്ത മഴ തുടരുകയാണ്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ മലപ്പുറത്ത് റെഡ് അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ കനക്കുന്നതിനാൽ വ്യാപക നാശനഷ്ടം ഉണ്ടായി കൊണ്ടിരിക്കുകയാണ്. തീരദേശവാസികൾ ജാഗത്ര പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.