ആരോഗ്യ ഭീഷണി; പൊതുസ്ഥലങ്ങളില്‍ പ്രാവുകളെ തീറ്റുന്നതിന് വിലക്ക്

Update: 2025-12-19 07:15 GMT

ബെംഗളൂരു: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്ന് കര്‍ണാടകയിലെ പൊതുസ്ഥലങ്ങളില്‍ പ്രാവുകളെ തീറ്റുന്നത് നിരോധിച്ചു. പ്രാവുകളുടെ കാഷ്ഠവും തൂവലുകളും മനുഷ്യരില്‍ ഗുരുതര രോഗങ്ങള്‍ പടരാന്‍ ഇടയാക്കുന്നുവെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.

ഇതിന്റെ പശ്ചാത്തലത്തില്‍, ബെംഗളൂരു കോര്‍പ്പറേഷന്‍ (ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി) ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ നഗരസഭകള്‍ക്കും ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പൊതുജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളോ അസൗകര്യങ്ങളോ ഉണ്ടാകുന്ന പ്രദേശങ്ങളില്‍ പ്രാവുകളെ തീറ്റുന്നത് പൂര്‍ണമായി നിരോധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Tags: