എസ്എടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ റിപോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Update: 2025-11-09 12:31 GMT

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതില്‍ റിപോര്‍ട്ടു തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രിക്കെതിരേയുള്ള ബന്ധുക്കളുടെ പരാതിയില്‍ പ്രത്യേക ടീമിനെ വച്ച് അന്വേഷണം നടത്തി രണ്ടു ദിവസത്തിനകം റിപോര്‍ട്ടു സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. എസ്എടി ആശുപത്രിക്കു മുന്നില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു.

കഴിഞ്ഞ മാസം 22നായിരുന്നു എസ്എടി ആശുപത്രിയില്‍ ശിവപ്രിയയുടെ പ്രസവം. പിന്നീട് പനി ബാധിച്ച ശിവപ്രിയയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികില്‍സയിലിരിക്കെയാണ് ഇന്നു രാവിലെ ശിവപ്രിയയുടെ മരണം. ശിവപ്രിയക്ക് എല്ലാ ചികില്‍സയും നല്‍കിയെന്നാണ് എസ്എടി ആശുപത്രിയുടെ വിശദീകരണം.