പ്രസവശേഷം യുവതി മരിച്ച സംഭവം; അന്വേഷണത്തിന് വിദഗ്ധ സമിതിയെ രൂപീകരിച്ച് ആരോഗ്യവകുപ്പ്

Update: 2025-11-10 08:18 GMT

തിരുവനന്തപുരം: പ്രസവശേഷം യുവതി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് വിദഗ്ധ സമിതിയെ രൂപീകരിച്ച് ആരോഗ്യവകുപ്പ്. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് പുറത്തുള്ളവരാണ് സംഘത്തിലുള്ളത്. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് പുറത്തുള്ളവരാണ് സംഘത്തിലുള്ളത്. മൂന്നുവകുപ്പുകളുടെ മേധാവികള്‍ അന്വേഷണ സംഘത്തില്‍ ഉണ്ടാകും.

ഇന്നലെ ഉച്ചയോടെയാണ് തിരുവനന്തപുരം കരിക്കകം സ്വദേശി ശിവപ്രിയ മരിച്ചത്. ശിവപ്രിയയുടെ മരണത്തിന് പിന്നാലെ ചികില്‍സാപിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ രംഗത്തെത്തി. ശിവപ്രിയയുടെ മൃതദേഹം ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം 22നാണ് ശിവപ്രിയ എസ്എടി ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ശേഷം വീട്ടില്‍ പോയ അവര്‍ക്ക് ദോഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എസ് എടി ആശുപ്തരിയില്‍ വീണ്ടും അഞ്മിറ്റാവുകയായിരുന്നു. എന്നാല്‍ ആരോഗ്യനില വഷളാവുയും ഇന്നലെ മരണപ്പെടുകയുമായിരുന്നു.

Tags: