കൗശാമ്പി: ടാബില്‍ അശ്ലീല വീഡിയോകള്‍ കാണിച്ച പരാതിയില്‍ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍. വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയിലാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ കൗശാമ്പി ജില്ലയിലെ മഞ്ജന്‍പൂര്‍ കോട്വാലി പ്രദേശത്തെ സര്‍സാവ ഡെവലപ്മെന്റ് ബ്ലോക്കിലെ ഒരു ഹൈസ്‌കൂളിലാണ് സംഭവം.
പെണ്‍കുട്ടികളെ ഒറ്റക്ക് ക്ലാസില്‍ വിളിച്ചു വരുത്തുകയും കുട്ടികളെ ഇയാള്‍ അശ്ലീല വീഡിയോകള്‍ കാണിക്കുകയുമായിരുന്നു. കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും ആരോപണമുണ്ട്.
അധ്യാപകനെതിരേ പ്രതികരിച്ചാല്‍ തല്ലാറുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. അധ്യാപകന്റെ പ്രവൃത്തികള്‍ സഹിക്കാനാവാതെ വന്നപ്പോള്‍ കുട്ടികള്‍ വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വിവരം പോലിസിന് കൈമാറിയത്.