ദേശീയ പതാക ഉയര്‍ത്തിയ യുവാവിനെ മാവോവാദികള്‍ കൊലപ്പെടുത്തിയെന്ന്

Update: 2025-08-22 03:00 GMT

റായ്പൂര്‍: സ്വാതന്ത്ര്യദിനത്തില്‍ ഗ്രാമത്തില്‍ ദേശീയപതാക ഉയര്‍ത്തിയ യുവാവിനെ മാവോവാദികള്‍ കൊലപ്പെടുത്തിയെന്ന് ആരോപണം. ഛത്തിസ്ഗഡിലെ കാങ്കര്‍ ജില്ലയിലെ ഛോട്ടാ ബെത്തിയ പ്രദേശത്താണ് സംഭവം. മനേഷ് നരേത്തി എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് പറയുന്നു. മാവോവാദികളുടെ ശക്തികേന്ദ്രമായ ഗ്രാമത്തിലാണ് മനേഷ് ദേശീയപതാക ഉയര്‍ത്തിയിരുന്നത്. ഏപ്രിലില്‍ ഈ ഗ്രാമത്തില്‍ നടന്നുവെന്നു പറയുന്ന ഏറ്റുമുട്ടലില്‍ 29 മാവോവാദികള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, പതാക ഉയര്‍ത്തി അടുത്ത ദിവസങ്ങളില്‍ മനേഷിനെ ചിലര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. മാവോവാദികളാണ് കൊല നടത്തിയതെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ പ്രദേശത്ത് പതിച്ചിരുന്നതായി പോലിസ് പറയുന്നു. പക്ഷേ, മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല.