ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചത് താന്‍ തന്നെ; മല്‍സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷമെന്ന് സുധാകരന്‍
തിരുവനന്തപുരം: കണ്ണൂരില്‍ മല്‍സരിക്കുമെന്ന് കെ സുധാകരന്‍. കണ്ണൂരില്‍ മല്‍സരിക്കുമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നെന്നും പലപ്പോഴായി ആ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച വൈകാരിക കുറിപ്പ് താന്‍ തന്നെയാണ് എഴുതിയതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെ വിളിച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. കൃത്യമായ വിവരങ്ങള്‍ ഇല്ലാതെയാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. ആരെങ്കിലും പറഞ്ഞത് വിശ്വസിച്ചതാകും. പ്രതിപക്ഷ നേതാവിനെ കുറ്റപ്പെടുത്തുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
മല്‍സരിക്കാന്‍ എംപിമാര്‍ക്ക് അവകാശമുണ്ടെന്നും പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കിയാണ് അതിനു തീരുമാനമെടുത്തതെന്നും കെ സുധാകരന്‍ പറഞ്ഞു. താന്‍ മല്‍സരിക്കുന്തില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷമെന്നും അദ്ദേഹം ചോദിച്ചു.