സിനിമാ നിര്‍മാതാവ് എം ശരവണന്‍ അന്തരിച്ചു

ഫിലിം സ്റ്റുഡിയോയായ എവിഎം പ്രൊഡക്ഷന്‍സിന്റെ ഉടമയാണ്

Update: 2025-12-04 05:02 GMT

ചെന്നൈ: രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഫിലിം സ്റ്റുഡിയോയായ എവിഎം പ്രൊഡക്ഷന്‍സിന്റെ ഉടമയും നിര്‍മാതാവുമായ എം ശരവണന്‍ അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

1958 മുതലാണ് എവിഎം പ്രൊഡക്ഷന്‍സിന്റെ ചുമതല അദ്ദേഹം ഏറ്റെടുത്തത്. വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ തമിഴ് സിനിമാമേഖലയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി മാറുകയും ചെയ്തു.മൃതദേഹം ഇന്ന് വൈകുന്നേരം നാലുമണി വരെ എവിഎം സ്റ്റുഡിയോയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരത്തോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

നാനും ഒരു പെണ്ണ്, 'സംസാരം അടുത്ത് മിന്‍സാരം, ശിവാജി, വേട്ടയാട് വിളയാട്, മിന്‍സാര കനവ്, അയന്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചു. എം ജി ആര്‍, ശിവാജി ഗണേശന്‍, രജനികാന്ത്, കമലഹസന്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകളുടെ സിനിമകള്‍ക്കും അദ്ദേഹം നിര്‍മ്മാതാവായി. 1986ല്‍ മദ്രാസ് നഗരത്തിന്റെ 'ഷരീഫ്' എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Tags: