കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് ഈ മാസം 21 വരെ നീട്ടി. രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി. രാഹുലിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പരാതിക്കാരി നല്‍കിയ അപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചു. ഇതില്‍ മറുപടി നല്‍കാന്‍ കോടതി രാഹുലിന് രണ്ടാഴ്ച്ച സമയം നല്‍കി. ബെംഗളൂരു സ്വദേശിയായ 23 കാരി നല്‍കിയ പരാതിയാണ് ഈ കേസിന്റെ അടിസ്ഥാനം.