ദുര്‍ഗാപൂരില്‍ പശുക്കടത്ത് ആരോപിച്ച് മുസ് ലിംകളെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി പ്രവര്‍ത്തകര്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരില്‍ പശുക്കടത്ത് ആരോപിച്ച് മുസ് ലിംകളെ മര്‍ദ്ദിച്ച് ബിജെപി പ്രവര്‍ത്തകര്‍. സംഭവത്തില്‍ രണ്ടു പേരെ പോലിസ് അറസ്റ്റു ചെയ്തു. ബന്‍കുരയിലെ ഒരു കന്നുകാലി ചന്തയില്‍ നിന്ന് വ്യാപാരാലശ്യത്തിനായി കന്നുകാസികളുമായി വരുന്ന ആളുകളെയാണ് ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. കന്നുകാലികളെ നിയമപരമായി വാങ്ങിയതിനുള്ള സാധുവായ രേഖകള്‍ കാണിച്ചിട്ടും ബിജെപിക്കാര്‍ ഇവരെ ആക്രമിക്കുകയായിരുന്നു.
കോക്ക് ഓവന്‍ പോലിസ് അധികാരപരിധിയിലുള്ള ഗാമണ്‍ പ്രദേശത്തെ പ്രാദേശിക പോലിസ് സ്റ്റേഷനില്‍ നിന്ന് വെറും 200 മീറ്റര്‍ അകലെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.