കോട്ടയം: വിദ്വേഷ പരാമര്‍ശത്തിൽ ഹൈക്കോടതി മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ബിജെപി നേതാവ് പി സി ജോർജിനെ അറസ്റ്റ് ചെയ്യുമെന്ന് പോലിസ്. ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
ഇന്നലെ ഹൈക്കോടതി പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. നേരത്തെ കോട്ടയം സെഷൻസ് കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. പെട്ടെന്ന് പ്രകോപിതനാകുന്ന ശീലമുണ്ടെങ്കിൽ രാഷ്ട്രീയ നേതാവിൻ്റെ സ്ഥാനത്തിരിക്കാൻ യോഗ്യത ഇല്ലെന്നായിരുന്നു കോടതി നിരീക്ഷണം.
ജനുവരി 6ന് നടന്ന ജനം ടിവി'യില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി നേതാവ് ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവന്‍ വര്‍ഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നു. മുസ്‌ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നുമാണ് ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞത്. കുഞ്ഞാലിക്കുട്ടി, കെ.ടി ജലീല്‍, എസ്ഡിപിഐ ജമാഅത്തെ ഇസ്‌ലാമി എന്നിവരെല്ലാം ചേര്‍ന്ന് പാലക്കാട് ബിജെപിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. ഈരാറ്റു പേട്ടയില്‍ മുസ്‌ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പിച്ചതെന്നും പിസി ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു.