വിദ്വേഷ പ്രസംഗം;ഫാദര്‍ ആന്റണി തറക്കടവിലിനെ തള്ളി കത്തോലിക്ക സഭ

ഇസ്‌ലാം മത വിശ്വാസത്തിന് എതിരായ പരാമര്‍ശം കത്തോലിക്കാ സഭയുടേയോ രൂപതയുടേയോ നിലപാടല്ലെന്നും മതസൗഹാര്‍ദത്തെ തകര്‍ക്കുന്ന ആശയങ്ങളെ അനുകൂലിക്കുന്നില്ലെന്നും തലശ്ശേരി രൂപത ചാന്‍സിലര്‍ ഫാദര്‍ തോമസ് തെങ്ങുമ്പള്ളില്‍ അറിയിച്ചു

Update: 2022-01-27 09:29 GMT

കണ്ണൂര്‍: മണിക്കടവ് സെന്റ് തോമസ് ചര്‍ച്ചിലെ പെരുന്നാളിനിടേ വിദ്വേഷ പ്രസംഗം നടത്തിയ ഫാദര്‍ ആന്റണി തറെക്കടവിലിനെ തള്ളി കത്തോലിക്ക സഭ. ഇസ്‌ലാം മത വിശ്വാസത്തിന് എതിരായ പരാമര്‍ശം കത്തോലിക്കാ സഭയുടേയോ രൂപതയുടേയോ നിലപാടല്ലെന്നും മതസൗഹാര്‍ദത്തെ തകര്‍ക്കുന്ന ആശയങ്ങളെ അനുകൂലിക്കുന്നില്ലെന്നും തലശ്ശേരി രൂപത ചാന്‍സിലര്‍ ഫാദര്‍ തോമസ് തെങ്ങുമ്പള്ളില്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ആന്റണി തറെക്കടവിലിനെതിരെ പോലിസ് കേസ് എടുത്തിരുന്നു.സമൂഹത്തില്‍ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിദ്വേഷമായ രീതിയില്‍ പ്രസംഗിച്ചു എന്നാണ് കേസ്. ഉളിക്കല്‍ പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്.അതേസമയം പരസ്പര ബഹുമാനത്തോടും സൗഹാര്‍ദത്തോടും കൂടി ഇരു മതങ്ങളും പ്രവര്‍ത്തിക്കണമെന്നും ഇത്തരം വിഷയങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്നും സുന്നി യുവജന സംഘം കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായുള്ള ചര്‍ച്ചയില്‍ ധാരണയായി.

Tags:    

Similar News