''മുസ്‌ലിംകളും സിഖുകാരും തീവ്രവാദികള്‍'' രാജ്യം വിടണമെന്ന് സ്വാതന്ത്ര്യ ദിന പരിപാടിയില്‍ പോസ്റ്റര്‍ (VIDEO)

Update: 2025-08-16 15:02 GMT

ധര്‍ഭംഗ: മുസ്‌ലിംകളും സിഖുകാരും തീവ്രവാദികളാണെന്നും രാജ്യം വിടണമെന്നുമുള്ള പോസ്റ്ററുകള്‍ സ്വാതന്ത്ര്യദിന റാലിയില്‍ പ്രദര്‍ശിപ്പിച്ച് ഹിന്ദുത്വര്‍. ബിഹാറിലെ ധര്‍ഭംഗയിലെ റസ ചൗക്കിലാണ് സംഭവം. ''സര്‍ദാര്‍മാരും മുസ്‌ലിംകളും ഇന്ത്യ വിടണം, സര്‍ദാര്‍മാരും മുസ്‌ലിംകളുമാണ് രാജ്യത്തെ തീവ്രവാദികള്‍'' എന്നൊക്കെ എഴുതിയ പോസ്റ്ററുകളാണ് ചിലര്‍ പ്രദര്‍ശിപ്പിച്ചത്. '' ബാങ്ക് വിളി നിര്‍ത്തണം, ബക്രീദ് ദിനത്തിലെ അറവ് നിര്‍ത്തണം'' എന്നൊക്കെ എഴുതിയ പോസ്റ്ററുകളും അവര്‍ പ്രദര്‍ശിപ്പിച്ചു. വിവരം അറിഞ്ഞ പോലിസ് സ്ഥലത്തെത്തി പോസ്റ്ററുകള്‍ പിടിച്ചെടുത്തു.