വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയ ഹാഷിമിന് ആദരം

Update: 2024-12-31 05:24 GMT

തിരൂര്‍ : വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയ പുല്ലൂരിലെ സി മുഹമ്മദ് ഹാഷിമിനെ സൗഹൃദവേദി തിരൂര്‍ ആദരിച്ചു. താഴെപ്പാലം മസ്ജിദ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പി എ എം ഹാരിസ് ഹാഷിമിനെ ഷാള്‍ അണിയിക്കുകയും ഉപഹാരം കൈമാറുകയും കേഷ് അവാര്‍ഡ് നല്‍കുകയും ചെയ്താണ് ആദരിച്ചത്.

പുല്ലൂര്‍സ്വദേശിയായ ചേരിയത്ത് അബ്ദുള്‍ നിസാറിന്റെയും ഒഴൂര്‍ വലിയ പീടിയേക്കല്‍ നജുമുന്നിസയുടെയും മകനാണ് ഹാഷിം. വാരണാക്കര മുനവ്വിറുല്‍ ഇസ്ലാം മദ്രസയില്‍ നിന്നും പ്രാഥമിക മതപഠനം പൂര്‍ത്തിയാക്കിയ ഹാഷിം വണ്ടൂര്‍ സലഫിയ കോളേജില്‍ രണ്ടുവര്‍ഷം പഠിച്ചാണ് ഖുര്‍ആന്‍ മനപ്പാഠമാക്കിയത്. മുആ വിയ എറണാകുളം, ബിലാല്‍ ജമ്മു കാശ്മീര്‍ എന്നിവരായിരുന്നു ഉസ്താദുമാര്‍ .ഇപ്പോള്‍ തിരൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹാഷിം റമദാന്‍ മാസത്തില്‍ പള്ളിയില്‍ തറാവീഹ് നമസ്‌കാരം ഉള്‍പ്പെടെയുള്ളവക്ക് ഇമാമായി സേവനമനുഷ്ഠിക്കുന്നുണ്ട്. ആദരിക്കല്‍ ചടങ്ങില്‍ സൗഹൃദവേദി തിരൂര്‍ പ്രസിഡന്റ് കെ പി ഒ റഹ്‌മത്തുല്ല അധ്യക്ഷതവഹിച്ചു പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജോയിന്‍ ഡയറക്ടര്‍ പി എ റഷീദ്, കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, കെ കെ റസാക്ക് ഹാജി , ഗായകന്‍ ഫിറോസ് ബാബു, സമദ് പ്ലസന്റ്, ചിറക്കല്‍ ഉമ്മര്‍, മുനീര്‍ കുറുമ്പടി, ഷിബി അക്ബര്‍ അലി, മുജീബ് താനാളൂര്‍ എന്നിവര്‍ സംസാരിച്ചു.

Tags: