പ്രൊഫസര്‍ അലി ഖാനെതിരായ കേസ് അവസാനിപ്പിക്കുന്നതായി കോടതിയെ അറിയിച്ച് ഹരിയാന പോലിസ്

Update: 2025-08-25 09:57 GMT

ന്യൂഡല്‍ഹി: അശോക് സര്‍വകലാശാല പ്രൊഫസര്‍ അലി ഖാനെതിരായ കേസ് അവസാനിപ്പിക്കുന്നതായി സുപ്രിംകോടതിയെ അറിയിച്ച് ഹരിയാന പോലിസ്. നിലവില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊന്നില്‍ കുറ്റം ചുമത്തരുതെന്ന ഇടക്കാല ഉത്തരവും കോടതി പുറപ്പെടുവിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

മേയ് എട്ടിനാണ് ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് അലി ഖാന്‍ സമൂഹമാധ്യമത്തില്‍ കുറിപ്പെഴുതിയത്. ഇതേതുടര്‍ന്ന് അലി ഖാനെതിരെ ഹിന്ദുത്വര്‍ വ്യാപകമായ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനേതുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് 14 ദിവസേേത്തക്ക് റിമാന്‍ഡ് ചെയ്തു. മെയ് 21 ന് മഹ്മൂദാബാദിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു . അതേസമയം 'ഈ രണ്ട് ഓണ്‍ലൈന്‍ പോസ്റ്റുകളിലും ഉപയോഗിച്ചിരിക്കുന്ന പദപ്രയോഗങ്ങളുടെ സങ്കീര്‍ണ്ണത സമഗ്രമായി മനസ്സിലാക്കുന്നതിനും ചില പദപ്രയോഗങ്ങളുടെ ശരിയായ വിലയിരുത്തലിനും' ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ഹരിയാന ഡിജിപിയോട് നിര്‍ദ്ദേശിച്ചിരുന്നു.

ഹരിയാന പോലിസിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജു ഹാജരായി.രാജ്യത്തിന്റെ പരമാധികാരത്തെ ആക്രമിക്കുന്ന കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 152, സോഷ്യല്‍ മീഡിയ അഭിപ്രായങ്ങള്‍ക്കായി പോലിസ് ചുമത്തിയത് ഏറ്റവും നിര്‍ഭാഗ്യകരമാണെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ബെഞ്ചിനോട് പറഞ്ഞു.

Tags: