ഹരിയാനയില്‍ മുസ്‌ലിം യുവാക്കളെ മര്‍ദ്ദിച്ച് ഹിന്ദുത്വര്‍(വീഡിയോ)

Update: 2025-07-03 03:38 GMT

പല്‍വാല്‍: ഹരിയാനയിലെ പല്‍വാലില്‍ പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാക്കളെ ഹിന്ദുത്വര്‍ ആക്രമിച്ചു. ഗോ രക്ഷാ ദള്‍ എന്ന സംഘടനയുടെ നേതാവായ മോനുവിന്റെ നേതൃത്വത്തിലാണ് സഫറു, ജുനേദ് എന്നിവരെ ആക്രമിച്ചത്. ആക്രമണത്തിന്റെ വീഡിയോയും അക്രമികള്‍ പകര്‍ത്തി പ്രചരിപ്പിച്ചു. പശുക്കളെ കടത്തിയതിന് സഫറുവിനും ജുനേദിനുമെതിരെ കേസെടുത്തതായി പോലിസ് അറിയിച്ചു.