നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ രാജിവച്ചു

Update: 2024-03-12 08:32 GMT

ന്യൂഡല്‍ഹി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ രാജിവച്ചു. ഗവര്‍ണറുടെ വസതിയില്‍ നേരിട്ടെത്തിയാണ് രാജിക്കത്ത് നല്‍കി സമര്‍പ്പിച്ചത്. ഈ വര്‍ഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. മനോഹര്‍ ലാല്‍ ഖട്ടാര്‍ ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും എന്നാണ് റിപോര്‍ട്ട്. സംസ്ഥാനത്ത് ജെജെപി-ബിജെപി സഖ്യം തകര്‍ന്നതോടെയാണ് നേതൃമാറ്റം. സ്വതന്ത്രരുടെ പിന്തുണയോടെ പുതിയ ബിജെപി സര്‍ക്കാര്‍ വരുമെന്നാണ് സൂചന. അഞ്ച് ജെജെപി എംഎല്‍എമാര്‍ ബിജെപിയോടൊപ്പമാണെന്നും റിപോര്‍ട്ടുണ്ട്. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് തന്നെ തന്നെയുണ്ടായേക്കും.

Tags: