ബിജെപി നേതാവിനെ വെടിവച്ചു കൊന്നു(വീഡിയോ)

Update: 2025-03-15 09:39 GMT

സോനിപത്: ഹരിയാനയിലെ സോനിപത്തില്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു. ബിജെപിയുടെ മുണ്ട്‌ലാന മണ്ഡലം പ്രസിഡന്റായ സുരേന്ദ്ര ജവഹറിനെയാണ് അയല്‍വാസിയായ മോനു എന്നയാള്‍ വെടിവച്ചു കൊന്നത്. ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെള്ളിയാഴ്ച്ച രാത്രി 9.30ന് നടന്ന കൊലപാതകത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു. തോക്കുചൂണ്ടി സുരേന്ദ്രയെ കൊണ്ടുവരുന്നതിന്റെയും കൊല്ലുന്നതിന്റെയും ദൃശ്യം പുറത്തുവന്നു.

സോനുവിനെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പഞ്ചാബിലെ മോഗയില്‍ ശിവസേന നേതാവ് മംഗത് റായ് മാംഗയെ ചിലര്‍ വെടിവച്ചു കൊന്നിരുന്നു. തോക്കുധാരികളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച മംഗത് റായ് മാംഗയെ െൈബക്കില്‍ പിന്തുടര്‍ന്നാണ് വെടിവച്ചത്.