ഹര്‍ത്താല്‍ കേസ്: മുന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെറുതെ വിട്ടു

Update: 2025-11-10 11:16 GMT

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താല്‍ കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപം കെഎസ്ആര്‍ടിസി ബസ്സിന്റെ ഗ്ലാസ് തകര്‍ത്തെന്നും ഡ്രൈവര്‍ക്ക് പരിക്കേറ്റെന്നും കെഎസ്ആര്‍ടിസിക്ക് നാല് ലക്ഷത്തി എണ്‍പത്തിയയ്യായിരം രൂപ നഷ്ടമുണ്ടായെന്നും ആരോപിച്ച് അഞ്ചുപേര്‍ക്കെതിരെ നടക്കാവ് പോലിസ് എടുത്ത കേസിലാണ് പ്രതികളെ വിട്ടയച്ചത്. പോപുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍, ബഷീര്‍ എന്‍ എം, ജംഷീര്‍ ബി, ജംഷീര്‍ എന്‍ പി, ഷബീര്‍ പി കെ എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ദിവ്യ നടേശന്‍ വെറുതെ വിട്ടത്. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ രാജു അഗസ്റ്റിന്‍, റഫീഖ് പുളിക്കലകത്ത് എന്നിവര്‍ ഹാജരായി.

Tags: