ചികില്‍സ പിഴവില്‍, ഉഷയ്ക്ക് പിന്തുണയുമായി പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ ഹര്‍ഷീന

Update: 2026-02-20 05:39 GMT

തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികില്‍സ പിഴവില്‍, ഉഷയ്ക്ക് പിന്തുണയുമായി, പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ ഹര്‍ഷീന. വയറ്റിനുള്ളില്‍ കത്രിക ഉണ്ട് എന്ന് അറിയുമ്പോള്‍ ഉള്ള പ്രയാസം കൃത്യമായി മനസ്സിലാകുമെന്നാണ് പ്രതികരണം.

വണ്ടാനത്തെ ചികില്‍സ പിഴവ് ആരോഗ്യവകുപ്പിന്റെ ഗുരുതര അനാസ്ഥയാണെന്നും ജീവന്‍ രക്ഷിക്കാന്‍ പോകുന്നിടത്ത് തന്നെ ജീവന്‍ അപകടത്തിലാകുന്ന അവസ്ഥയാണെന്നും അവര്‍ വ്യക്തമാക്കി.

ആരോഗ്യ മന്ത്രി വരും, റിപ്പോര്‍ട്ട് തേടും അതിനപ്പുറം ഒന്നും സംഭവിക്കില്ല. എല്ലാ സാഹചര്യ തെളിവുകള്‍ ഉണ്ടായിട്ടുകൂടി തനിക്ക് നീതി ലഭിച്ചില്ലെന്നും അതുകൊണ്ടാണ് ശക്തമായ സമരത്തിനിറങ്ങിയതെന്നും ഹര്‍ഷീന പറഞ്ഞു.

Tags: