ഹരിദ്വാറിൽ 300 വീടുകളിൽ റെയ്ഡ് നടത്തി പോലിസ്; നാസി ജർമനിയെ അനുസ്മരിപ്പിക്കുന്ന ദൃശ്യം പുറത്ത് (വീഡിയോ)

Update: 2025-05-04 13:37 GMT

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ വീടുകൾ കയറി റെയ്ഡ് നടത്തി പോലിസ്. 300ഓളം വീടുകളിൽ കയറി ആളുകളെ കൊണ്ടുപോയി രേഖകൾ പരിശോധിക്കുന്നത് തുടരുകയാണെന്ന് റിപോർട്ടുകൾ പറയുന്നു. മാലിന്യം പെറുക്കുന്നവരും തെരുവുകച്ചവടക്കാരും ചേരികളിൽ താമസിക്കുന്നവരുമാണ് സർക്കാർ നടപടിക്ക് ഇരയാവുന്നത്. ഹിറ്റ്ലറുടെ നാസി ജർമനിയെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.