മറ്റുള്ളവര്‍ക്ക് ജാമ്യം കിട്ടിയതില്‍ സന്തോഷം: ഉമര്‍ ഖാലിദ്

Update: 2026-01-05 09:55 GMT

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിനുപിന്നാലെ പ്രതികരണവുമായി ജെഎന്‍യു മുന്‍ നേതാവ് ഉമര്‍ ഖാലിദ്. തന്റെ കൂടെയുള്ളവര്‍ക്ക് ജാമ്യം കിട്ടിയതില്‍ സന്തോഷമെന്നായിരുന്നു ഉമര്‍ ഖാലിദ് പറഞ്ഞത്. ഇക്കാര്യം സുഹൃത്തായ ഭനജോത്സനതന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ സുപ്രിംകോടതി ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിക്കുകയായിരുന്നു. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അന്‍ജാരിയ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല. കേസില്‍ ശക്തമായ തെളിവുണ്ടെന്ന് കോടതി പറയുകയായിരുന്നു. ഇത് ദേശസുരക്ഷയുടെ കാര്യമാണെന്നും കേടതി വ്യക്തമാക്കി.

അതേസമയം കോടതി അഞ്ചു പേര്‍ക്ക് ജാമ്യം അനുവദിച്ചു. ഗുല്‍ഷിഫ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫാ ഉര്‍ റഹ്‌മാന്‍, മുഹമ്മദ് സലിം ഖാന്‍, ശതാബ് അഹമ്മദ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

Tags: