ഹനാന്‍ ഷായുടെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; സംഘാടകര്‍ക്ക് എതിരെ കേസ്
കാസര്‍കോട്: ഹനാന്‍ ഷായുടെ സംഗീത പരിപാടിക്കുണ്ടായ തിക്കിലും തിരക്കിലും സംഘാടകര്‍ക്കെതിരേ പോലിസ് കേസെടുത്തു. സംഘാടകരായ അഞ്ചുപേര്‍ക്കെതിരെയും കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയുമാണ് കേസ്. മൂവായിരത്തോളം ആളുകളെ മാത്രമേ പ്രവേശിക്കാവൂ എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും പതിനായിരം ആളുകളെ പ്രവേശിപ്പിച്ചു എന്നാണ് പോലിസ് ആരോപിക്കുന്നത്. പുതിയ ബസ്റ്റാന്‍ഡിനു സമീപമുള്ള മൈതാനത്താണ് പരിപാടി നടന്നത്. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുന്‍പേ ആളുകള്‍ ഇവിടെ തടിച്ചുകൂടുകയായിരുന്നു. ഇതും തിക്കും തിരക്കും ഉണ്ടാകാന്‍ കാരണമായി. ഇരുപതോളം പേരാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശിയിരുന്നു. തിരക്ക് നിയന്ത്രണാതീതമായതോടെ സംഗീത പരിപാടി പിന്നീട് അവസാനിപ്പിച്ചു. പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് പരിപാടി അവസാനിപ്പിച്ചത്.