ഇസ്രായേലി യുവതി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍

Update: 2025-03-08 12:49 GMT

ബെംഗളൂരു: ഇസ്രായേലി യുവതിയും ഹോം സ്‌റ്റേ ഉടമയും കൂട്ടബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഗംഗാവതി സ്വദേശികളായ സായ് മല്ലു, ചേതന്‍ സായ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മൂന്നാമനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി കൊപ്പല്‍ എസ്പി ഡോ. രാം അരസിദ്ധി പറഞ്ഞു.

ടെക് ഹബ് ബെംഗളൂരുവിനടുത്തുള്ള കൊപ്പലില്‍ കഴിഞ്ഞ ദിവസം രാത്രി 11.30നാണ് സംഭവം. വിദേശ വിനോദ സഞ്ചാരിയും ഹോം സ്‌റ്റേ ഉടമയും മൂന്നു പുരുഷന്‍മാരും കൂടി വാനനിരീക്ഷണം നടത്തുകയായിരുന്നു. അപ്പോള്‍ മൂന്നു പേര്‍ സ്ഥലത്തെത്തുകയും പെട്രോള്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് 100 രൂപയും ആവശ്യപ്പെട്ടു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അക്രമികള്‍ മൂന്നു പുരുഷന്‍മാരെയും കനാലിലേക്ക് തള്ളിയിട്ടു. തുടര്‍ന്നാണ് സ്ത്രീകളെ ബലാല്‍സംഗം ചെയ്തത്. കായലില്‍ വീണ രണ്ടുപേരെ പിന്നീട് രക്ഷപ്പെടുത്തി. എന്നാല്‍, ഒഡീഷ സ്വദേശിയായ ബിബാഷിന്റെ മൃതദേഹമാണ് കിട്ടിയത്.