ട്രംപിന്റെ പദ്ധതി ഫലസ്തീന്‍ രാഷ്ട്ര ലക്ഷ്യത്തെ ബാധിക്കും: അബ്ദുല്‍ റഹ്മാന്‍ ഷദീദ്
ദോഹ: ഗസയില്‍ സമാധാനം കൊണ്ടുവരാനെന്ന പേരില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പദ്ധതി ഫലസ്തീന്‍ രാഷ്ട്ര ലക്ഷ്യത്തെ ബാധിക്കുമെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് അബ്ദുല്‍ റഹ്മാന്‍ ഷദീദ്. ട്രംപിന്റെ പദ്ധതി ഹമാസിനെ മാത്രമല്ല, മുഴുവന്‍ ഫലസ്തീനികളെയും അവരുടെ സംഘടനകളെയും ഫലസ്തീനി അവകാശങ്ങളെയും അടിസ്ഥാന തത്വങ്ങളെയും രാഷ്ട്രീയ സ്വത്വത്തെയും ബാധിക്കും. ഫലസ്തീനി ദേശീയതയുടെ ഭാവിയെ ബാധിക്കുന്ന കാര്യമായതിനാല്‍ പദ്ധതിക്കുള്ള മറുപടി ദേശീയപരമായ ഒന്നായിരിക്കും. വിവിധ ഫലസ്തീനി വിഭാഗങ്ങളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ മറുപടി നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.