ഇസ്രായേലി സൈനികരുടെ മൃതദേഹം കണ്ടെത്താന്‍ സഹകരിക്കാമെന്ന് ഹമാസ്

Update: 2025-11-01 15:02 GMT

ഗസ സിറ്റി: ഗസയിലെ യെല്ലോ സോണിലുള്ള ഇസ്രായേലി സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സഹായിക്കാമെന്ന് ഹമാസ്. ഇവ കണ്ടെത്താന്‍ വേണ്ട പ്രവര്‍ത്തകരെ നല്‍കണമെന്നും ഉപകരണങ്ങള്‍ നല്‍കണമെന്നും ഹമാസ് മധ്യസ്ഥരോട് അഭ്യര്‍ത്ഥിച്ചു. യെല്ലോ ലൈന്‍ എന്നു പറയുന്ന പ്രദേശം ഇസ്രായേലി സൈന്യത്തിന്റെ നിയന്ത്രണത്തിലാണുള്ളത്. അവിടെയും മൃതദേഹങ്ങളുണ്ടെന്നാണ് ഹമാസ് പറയുന്നത്. അവ കണ്ടെത്താന്‍ സഹായിക്കാമെന്നാണ് വാഗ്ദാനം.