ധാന്യപ്പൊടിയുമായി പോവുകയായിരുന്ന ഫലസ്തീനിയെ കൊലപ്പെടുത്തി ഇസ്രായേല്‍ (വീഡിയോ)

Update: 2025-06-30 14:03 GMT
ധാന്യപ്പൊടിയുമായി പോവുകയായിരുന്ന ഫലസ്തീനിയെ കൊലപ്പെടുത്തി ഇസ്രായേല്‍ (വീഡിയോ)

ഗസ സിറ്റി: ധാന്യപ്പൊടിയുമായി വീട്ടിലേക്ക് പോവുകയായിരുന്ന ഫലസ്തീനി യുവാവിനെ ഇസ്രായേലി സൈന്യം ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തി. ഗസയിലെ ഷുജയ്യ പ്രദേശത്താണ് പൈശാചികമായ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോദൃശ്യം പുറത്തുവന്നു.

ഇസ്രായേല്‍ നടത്തുന്ന ഹീനമായ കുറ്റകൃത്യങ്ങളുടെ തെളിവാണ് വീഡിയോയെന്ന് ഹമാസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഗസയെ ഉപരോധിച്ച് ദാരിദ്ര്യവും പട്ടിണിയുമുണ്ടാക്കിയാണ് ഇത്തരം കൊലകള്‍ നടത്തുന്നതെന്ന് ഹമാസിന്റെ പ്രസ്താവന പറയുന്നു.

Similar News