ട്രംപിന്റെ ഗസ പദ്ധതി തള്ളി ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ്

പദ്ധതി യുഎസ്-ഇസ്രായേല്‍ കരാറെന്ന് സെക്രട്ടറി ജനറല്‍ സിയാദ് അല്‍ നഖ്‌ലാ

Update: 2025-09-30 04:40 GMT

ഗസ സിറ്റി: ഗസയില്‍ സമാധാനം കൊണ്ടുവരാനെന്ന പേരില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവതരിപ്പിച്ച പദ്ധതി തള്ളി ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ്. ട്രംപിന്റെ പദ്ധതി യുഎസ്-ഇസ്രായേല്‍ കരാറാണെന്ന് ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ് സെക്രട്ടറി ജനറല്‍ സിയാദ് അല്‍ നഖ്‌ലാ പറഞ്ഞു. '' ഇസ്രായേലിന്റെ നിലപാട് പ്രതിഫലിപ്പിക്കുന്ന കരാറാണ് ഇത്. ഫലസ്തീനി ജനതക്കെതിരായ ആക്രമണങ്ങള്‍ തുടരാന്‍ ഇത് ഇസ്രായേലിനെ സഹായിക്കും. തുടര്‍ച്ചയായി യുദ്ധങ്ങളില്‍ പരാജയപ്പെട്ട ഇസ്രായേല്‍ യുഎസ് വഴി പുതിയ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. മുഴുവന്‍ പശ്ചിമേഷ്യയേയും ജ്വലിപ്പിക്കാനും കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് ഇന്ധനം നല്‍കാനുമുള്ള ഒരു റെഡിമെയ്ഡ് പാചകക്കുറിപ്പാണ് ഈ പദ്ധതി.'' -സിയാദ് അല്‍ നഖ്‌ലാ പറഞ്ഞു.

ട്രംപിന്റെ പദ്ധതിയുടെ വിവരങ്ങള്‍