മെര്‍ക്കാവ ടാങ്ക് തകര്‍ക്കുന്ന ദൃശ്യം പുറത്തുവിട്ട് ഹമാസ്

Update: 2025-09-27 17:38 GMT

ഗസ സിറ്റി: ഫലസ്തീനിലെ ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന്റെ മെര്‍ക്കാവ ടാങ്ക് തകര്‍ക്കുന്നതിന്റെ ദൃശ്യം പുറത്തുവിട്ട് ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ്‌സ്. ഗസ സിറ്റിയുടെ കിഴക്ക് ഭാഗത്തുള്ള തെല്‍ അല്‍ ഹവ പ്രദേശതാണ് ആക്രമണം നടന്നത്. യാസീന്‍-105 എന്ന മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.