''ഞങ്ങള്‍ കഴിക്കുന്നത് അവര്‍ കഴിക്കുന്നു, ഞങ്ങള്‍ കുടിക്കുന്നത് അവര്‍ കുടിക്കുന്നു'' ജൂത തടവുകാരന്റെ വീഡിയോ പുറത്തുവിട്ട് അല്‍ ഖസ്സം ബ്രിഗേഡ്‌സ്

Update: 2025-08-01 17:21 GMT

ഗസ സിറ്റി: തൂഫാനുല്‍ അഖ്‌സയില്‍ കസ്റ്റഡിയില്‍ എടുത്ത ജൂതത്തടവുകാരന്റെ വീഡിയോദൃശ്യം പുറത്തുവിട്ട് ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ്‌സ്. 2023 ഒക്ടോബര്‍ ഏഴിന് നോവ ഫെസ്റ്റിവല്‍ പരിസരത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്ത എവ്യതാര്‍ ഡേവിഡിന്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. 

തടവുകാരുടെ മോചനത്തിനുള്ള കരാറിലൂടെ താന്‍ വിട്ടയക്കപ്പെടുമെന്നാണ് എവ്യതാര്‍ കരുതിയിരുന്നത്. പക്ഷേ, ഇസ്രായേല്‍ അതിന് തയ്യാറായില്ല. കൂടാതെ ഗസയില്‍ ഉപരോധം ഏര്‍പ്പെടുത്തി പട്ടിണി അടിച്ചേല്‍പ്പിച്ചു. തങ്ങള്‍ കഴിക്കുന്നതും കുടിക്കുന്നതും തന്നെയാണ് തടവുകാരും കഴിക്കുന്നതെന്ന് അല്‍ ഖസ്സം ബ്രിഗേഡ്‌സ് വ്യക്തമാക്കി.