ഇസ്രായേലിന് രണ്ട് മൃതദേഹങ്ങള്‍ കൂടി വിട്ടുനല്‍കി ഹമാസ്

Update: 2025-10-31 03:33 GMT

ഗസ സിറ്റി: രണ്ടു ഇസ്രായേലി തടവുകാരുടെ മൃതദേഹങ്ങള്‍ കൂടി വിട്ടുനല്‍കി ഹമാസ്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് ഇന്നലെ രണ്ടു മൃതദേഹങ്ങള്‍ നല്‍കിയത്. ഹമദ് സിറ്റിയിലെയും ഖാന്‍ യൂനുസിലെയും ടണലുകളില്‍ നിന്നാണ് അമിരാം കൂപ്പര്‍, സാഹര്‍ ബറൂച്ച് എന്നിവുടെ മൃതദേഹങ്ങള്‍ ലഭിച്ചത്. ഇനി 11 മൃതദേഹങ്ങളാണ് ഹമാസ് കൈമാറാനുള്ളത്. ഇസ്രായേലി ആക്രമണങ്ങള്‍ നടക്കുന്നതിനാല്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പ്രയാസമാണെന്നാണ് ഹമാസ് മധ്യസ്ഥരെ അറിയിച്ചിരിക്കുന്നത്.