ഗസ സിറ്റി: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ഗസയില്‍ 7,000 പോലിസുകാരെ വിന്യസിച്ച് ഹമാസ്. അഞ്ച് പ്രവിശ്യകളില്‍ പുതിയ ഗവര്‍ണര്‍മാരെയും നിയമിച്ചു. ഗസയിലെ ക്രിമിനലുകളെയും ഇസ്രായേലുമായി സഹകരിച്ചവരെയും നേരിടണമെന്ന് പോലിസുകാര്‍ക്ക് നിര്‍ദേശം നല്‍കിയതായും റിപോര്‍ട്ടുകള്‍ പറയുന്നു.
⚡️Palestinian media:
— Warfare Analysis (@warfareanalysis) October 11, 2025
A wide deployment of Gaza police and security forces in the streets of Gaza to enforce control and organize public life. pic.twitter.com/ltOtx9OKPE
കഴിഞ്ഞ ദിവസം ഒരു ക്രിമിനല്‍ സായുധസംഘം ഹമാസ് കമാന്‍ഡര്‍ ഇമാദ് അഖ്വലിന്റെ മകന്‍ അടക്കം രണ്ടുപേരെ കൊലപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ ആ ക്രിമിനല്‍ സംഘത്തെ ഹമാസ് പോരാളികള്‍ നേരിട്ടു. ഗസയെ കൊള്ളക്കാരുടെ നിയന്ത്രണത്തിലാക്കാന്‍ സാധിക്കില്ലെന്ന് ഹമാസ് നേതാവ് പ്രഖ്യാപിക്കുകയും ചെയ്തു. മുജൈദ എന്ന ഗോത്രത്തിലെ ചിലര്‍ നേരത്തെ ഇസ്രായേലിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. ഖാന്‍ യൂനിസിലാണ് ആ സംഘം പ്രവര്‍ത്തിച്ചിരുന്നത്, അവരെ ഹമാസ് നേരിട്ട് നിഷ്‌ക്രിയരാക്കി. ഒറ്റുകാരെ കണ്ടെത്താനുള്ള ഹമാസിന്റെ റാദിയ എന്ന സ്‌പെഷ്യല്‍ ഫോഴ്‌സ് വിവിധ പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തുകയാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.