ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തിയ ഇസ്രായേലി സൈന്യത്തെ സഹായിച്ച ഫലസ്തീനിയുടെ മൃതദേഹവും ഇസ്രായേലിന് കൈമാറി ഹമാസ്. വെസ്റ്റ്ബാങ്ക് സ്വദേശിയായ ഖലീല്‍ ദവാസ് എന്നയാളുടെ മൃതദേഹമാണ് കൈമാറിയത്. ഖലീലിനെ ഇസ്രായേലി സൈനികനായാണ് കാണുന്നതെന്ന് ഹമാസ് അറിയിച്ചു. 2024 ജബാലിയയില്‍ അല്‍ ഖസ്സം ബ്രിഗേഡ് നടത്തിയ ഒരു ആക്രമണത്തിലാണ് ഖലീല്‍ കൊല്ലപ്പെട്ടത്. അയാളില്‍ നിന്നും ഇസ്രായേലി നിര്‍മിത ആയുധങ്ങളും ലഭിച്ചു.
എന്നാല്‍, ഈ മൃതദേഹം വേണ്ടെന്നാണ് ഇസ്രായേല്‍ ഇപ്പോള്‍ പറയുന്നത്. 2020ല്‍ ഇസ്രായേല്‍ പിടികൂടിയ ദവാസിനെ ഓഫര്‍ ജയിലില്‍ അടച്ചിരുന്നു. അതിന് ശേഷമാണ് ജെറിക്കോയില്‍ പരിശീലനം നല്‍കി ഗസയില്‍ വിന്യസിച്ചത്.